- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി; ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. രണ്ട് ജില്ലകളിൽ കൂടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരുമാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിൽ ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് സാധ്യത.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴിയുടെ സാന്നിധ്യം ഉണ്ട്. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.
Next Story