- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലലോഹിതദാസന്‍ നാടാരെ വ്യാജ ലൈംഗിക ആരോപണത്തില്‍ കുടുക്കിയത് സിപിഎം എന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം മാപ്പ് പറയണം: എന്‍ എസ് എഫ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ള ഗൗരവമുള്ള സംഭവമാണെന്നും, ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം മാപ്പ് പറയണമെന്നും നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊണ്ണിയൂര്‍ സനല്‍ കുമാര്‍ ആവശ്യപ്പെട്ടു.
കലാകൗമുദിയുടെ ലേഖനമാണ് സംഭവം പുറം ലോകത്ത് എത്തിച്ചത്, രാഷ്ട്രീയ ധാര്‍മികയില്ലാത്ത നെറികെട്ട നയം സി.പി.എം ഇപ്പോഴും തുടരുന്നുണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണം. മരം കൊള്ളക്കാരന് വേണ്ടി സി.പി.എം നടത്തിയ വഞ്ചന കറപുരളാത്ത രാഷ്ട്രീയ അതികായന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അബ്കാരികള്‍ക്ക് വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത കടകംപള്ളിയെ സംരക്ഷിക്കുകയും മുന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന എം.സത്യനേശനെ കുടുക്കിയതും ഇതേ സി.പി.എം തന്ത്രം ആണ്.
അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ ഇല്ലായ്മ ചെയ്യുക എന്ന ഈ കുടില തന്ത്രം ജനങ്ങള്‍ ചര്‍ച്ച ചെയ്യും. അടിയന്തിരമായി ഈ വിഷയത്തില്‍ സി.പി.എം മറുപടി പറയണം.അല്ലാത്ത പക്ഷം ഈ ചതിക്കെതിരെ ശക്തമായ ജനകീയ ബോധവല്‍ക്കരണം നടത്താന്‍ സംഘടനാ നിബന്ധിതമാകും.ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഈ 15 ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.