കുമ്മണ്ണൂർ: നിയന്ത്രണം വിട്ടെത്തിയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.

കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയാണ് യാത്രക്കാർക്ക് പരിക്ക് പറ്റിയത്.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.