- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദുരിതം; ചവിട്ടുപടിയുടെ ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി
ചവിട്ടുപടിയുടെ ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കയറിയിറങ്ങാന്‍ കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ടുപടിയുടെ ഉയരം കുറയ്ക്കും. ഇതിനായി എല്ലാ ബസുകളുടെയും ചവിട്ടുപടിയുടെ അളവെടുക്കാന്‍ നിര്‍ദേശിച്ചു. മോട്ടര്‍ വാഹന നിയമപ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നതാണു വ്യവസ്ഥ.
കെഎസ്ആര്‍ടിസി ബസുകളില്‍ ചിലതില്‍ കയറാന്‍ ആരോഗ്യമുള്ളവര്‍ക്കു പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇരട്ടി ദുരിതമാണെന്നും പരാതികളുയര്ന്നതിനെത്തുടര്ന്നാണു നടപടി. പഴയ ബസുകള്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സ്പ്രിങ് പ്ലേറ്റുകളില്‍ വരുന്ന മാറ്റം കാരണം ഉയരം കൂടാന്‍ സാധ്യതയുണ്ടെന്നും വര്‍ക്ഷോപ് ജീവനക്കാര്‍ പറയുന്നു. ചില കെഎസ്ആര്‍ടിസി ബസുകളില്‍ 40 സെന്റിമീറ്ററിനു മുകളിലാണ് ആദ്യ ചവിട്ടുപടി. രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണു വ്യവസ്ഥ.