തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയുടെ പുതിയ വോള്‍വോ 9600 എസ്എല്‍എക്സ് സ്ലീപ്പര്‍ ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. തിരുവല്ലത്തുനിന്നും കോവളംവരെയും കോവളത്ത് നിന്നും ആനയറവരെയും മന്ത്രി ബസ് ഓടിച്ചു. 42 പേര്‍ക്ക് യാത്ര ചെയ്യാം. കൂടുതല്‍ സുരക്ഷയും സൗകര്യവും ഇൗ മോഡലിലുണ്ട്.

ഓരോ സീറ്റിനും എമര്‍ജന്‍സി എക്സിറ്റ് ഉണ്ട് എന്നതും പ്രത്യേകതയാണ്. ബസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ഇൗ വിഭാഗത്തില്‍ ഒരു ബസ് കൂടി ഉടന്‍ എത്തും. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ്ശങ്കര്‍, ഓപ്പറേഷന്‍ ഡയറക്ടര്‍ ജി പ്രദീപ് കുമാര്‍, സ്വിഫ്റ്റ് ജനറല്‍ മാനേജന്‍ ചന്ദ്രബാബു, വോള്‍വോ കമ്പനി പ്രതിനിധികള്‍ എന്നിവരുണ്ടായിരുന്നു. തിരുവനന്തപുരം ചെന്നൈ റൂട്ടിലായിരിക്കും സര്‍വീസ് എന്നാണ് സൂചന.