- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസി ബസിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിടെ അപകടം; ബൈക്ക് മറിഞ്ഞ് ശരീരത്തിലൂടെ ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. മഞ്ചവിളാകം സ്വദേശി രാജേഷ് (24) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതേത്തുടർന്ന് രാജേഷ് ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡിന് പുറത്തുള്ള ചെളിവെള്ളത്തിൽ തെന്നി ബൈക്ക് മറിയുന്നതും അതിൽ നിന്ന് രാജേഷ് ബസിന്റെ അടിയിലേക്ക് വീഴുന്നതും സമീപത്തുണ്ടായിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അപകടസ്ഥലത്തുനിന്നും ഉടൻ തന്നെ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്.




