- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു; തീര്‍ഥാടകര്‍ സുരക്ഷിതര്‍
കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു
പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് തീര്‍ഥാടകരുമായി വന്ന ബസ്സാണ് തീപിടിച്ചത്. ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ബസ്സിന്റെ പിന്‍ഭാഗത്തെ ടയര്‍പൊട്ടിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. നാല്‍പത് പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
Next Story




