കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.