പാലക്കാട്: കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ മരിച്ച നിലയിൽ. ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.