- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ച സൂപ്പര്‍ ഫാസ്റ്റിനെ വട്ടം വച്ച് ആ ഇന്നോവ കാർ; ഒന്നും നോക്കാതെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറെ അടിച്ചുനുറുക്കി; പിന്നിലെ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്
തൃശൂർ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവറെ മർദിക്കുകയും ബസിന്റെ താക്കോൽ ബലമായി കവർന്നെടുക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 26ന് രാത്രി 11:45 ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സർവീസ് റോഡിലാണ് സംഭവം നടന്നത്.
തുറവൂർ കിടങ്ങൂർ കവരപറമ്പിൽ വീട്ടിൽ എബിൻ (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടിൽ ബെൽജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടിൽ ഷിന്റോ (39) എന്നിവരാണ് അറസ്റ്റിലായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവർ തൊടുപുഴ തൊട്ടിപറമ്പിൽ അബ്ദുൾ ഷുക്കൂർ (53) ആണ് ആക്രമിക്കപ്പെട്ടത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന വിരോധമാണ് ആക്രമണത്തിന് പിന്നിൽ. ബസിന് കുറുകെ കാർ നിർത്തി തടഞ്ഞ പ്രതികൾ ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയും ബസിന്റെ താക്കോൽ ഊരിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.




