- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറം ആലിക്കല്‍ ഇരട്ടക്കൊലപാതകം; ഒന്‍പത് പ്രതികളേയും വെറുതേ വിട്ട് ഹൈക്കോടതി
കുറ്റിപ്പുറം ആലിക്കല്‍ ഇരട്ടക്കൊലപാതകം; ഒന്‍പത് പ്രതികളേയും വെറുതേ വിട്ട് ഹൈക്കോടതി
കൊച്ചി: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാ മസ്ജിദിനു സമീപമുണ്ടായ ഇരട്ടക്കൊലപാതകക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച 9 പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍, ജസ്റ്റിസ് സി.പ്രദീപ് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അബ്ദു സൂഫിയാന്‍, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹിംകുട്ടി, മുജീബ് റഹ്‌മാന്‍,സെയ്തലവി, മൊയ്തീന്‍കുട്ടി, അബ്ദുല്‍ റഷീദ്, ബീരാന്‍ എന്നിവരെയാണു വിട്ടയച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലിലാണു ഡിവിഷന്‍ ബെഞ്ച് നടപടി.
2008 ഓഗസ്റ്റ് 29ന് പുളിക്കല്‍ അബ്ദു (43), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. പുളിക്കല്‍ മുഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റായി തുടരുന്നതു സംബന്ധിച്ച വാക്കുതര്‍ക്കമാണു പള്ളിവരാന്തയിലും സമീപത്തുമായി നടന്ന അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. മുഹമ്മദ് ഹാജിയുടെ മക്കളാണു മരിച്ചത്. ആക്രമണത്തില്‍ പ്രതികള്‍ക്കും പരുക്കേറ്റിരുന്നുവെന്നും ഇതു പ്രോസിക്യൂഷന്‍ മറച്ചുവച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കായി സീനിയര്‍ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയും അഡ്വ.എസ്.രാജീവും ഹാജരായി. കേസില്‍ ആകെ 11 പ്രതികളായിരുന്നു. ഇവരില്‍ രണ്ട് പേര്‍ ഇതിനിടയില്‍ മരിച്ചു.