ആലപ്പുഴ: പുറമ്പോക്ക് ഭൂമി കയ്യേറിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ ആണ് ആലപ്പുഴ അഡിഷനൽ ജില്ലാ കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മണ്ണഞ്ചേരി വരകാടിവെളി കോളനിയിലെ സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

2020 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് മഹേഷ് ഇരുമ്പ് വടികൊണ്ട് സുദർശനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ കോഴിക്കോട് അഭിഭാഷക വിദ്യാർത്ഥിയായിരുന്ന മഹേഷ് കേസിന്റെ വിചാരണ നടന്ന സമയം കോഴിക്കോട് പ്രാക്ടീസ് തുടങ്ങുകയായിരുന്നു.