കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ഓമശ്ശേരിയിൽ നടന്ന കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്. പ്രവർത്തകൻ കത്തി വീശിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

കൊട്ടിക്കലാശം നടക്കുന്നതിനിടെ നേരിയ തോതിലുള്ള തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് ഇയാൾ കത്തി വീശിയത്. ഇയാളെ മറ്റ് എൽ.ഡി.എഫ്. പ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യു.ഡി.എഫ്. പ്രവർത്തകർ പോലീസിൽ പരാതി നൽകി.

കത്തിയുമായി കലാശക്കൊട്ടിനെത്തിയതിന്റെ കാരണം വ്യക്തമല്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാധാനപരമായി നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശം കത്തിവീശൽ സംഭവം കാരണം വിവാദത്തിലായി.