തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റം എല്‍ഡിഎഫിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. എ.കെ.ശശീന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഓരോ പാര്‍ട്ടിയുമാണ് അവരുടെ മന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത്. ശശീന്ദ്രന്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്‍സിപിയാണ്. മന്ത്രിമാരെ നിയോഗിക്കാനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ കൂടി നിലപാടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.