- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതിലും ദുരൂഹത; ഇളങ്കാട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ 'പുലി'യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കൊലപ്പെടുത്തിയതെന്ന് സംശയം!
കോട്ടയം: കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് അടുത്തായി ഒരു റബ്ബര്‍ തോട്ടത്തില്‍ ചത്ത നിലയിൽ പുലിയെ കണ്ടെത്തിയതിൽ നിർണായക വിവരങ്ങൾ പുറത്ത്.പുലിയെ കൊലപ്പെടുത്തിയതെന്നാണ് അധികൃതർ സംശയിക്കുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്നും ഇരുമ്പ് കമ്പിയും കണ്ടെത്തിയിട്ടുണ്ട്.
കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലി മരണപ്പെട്ടത് എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് പറഞ്ഞു. രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകള്‍ മണം പിടിച്ചുപോയത്. ആ പറമ്പില്‍ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബ്ബര്‍ തോട്ടത്തില്‍ വന്നപ്പോഴായിരിക്കാം ജീവന്‍ നഷ്ടപ്പെട്ടത്. അതിനിടയില്‍ മുറിവില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും എന്‍.രാജേഷ് പറയുന്നു.
അതേസമയം, പന്നിയെ പിടികൂടാന്‍ വേണ്ടി തയ്യാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനകൾ ഉണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ അറിയിച്ചു.