പാലക്കാട്: തിരുപ്പതി തിരുമല ഘട്ട് റോഡിൽ വീണ്ടും പുലി ഭീതി. ഇന്നലെ രാത്രി റോഡിലെ ഡിവൈഡറിന് മുകളിലൂടെ പുലി ഓടുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. ഒന്നാം ഘട്ട് റോഡിൽ വിനായക സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ഭാഗത്താണ് പുലിയെ കണ്ടത്.

പുലി വനമേഖലയിലേക്ക് ഓടിപ്പോയതായി ആണ്‌ വിവരങ്ങൾ ലഭിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നത്തോടെ ദേവസ്വം അധികൃതർ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ഇവിടെ പല തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്.