എറണാകുളം: കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നുവീണു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറിയത്. ഇന്ന് വെളുപ്പിനെയാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു. എന്നാൽ ലോറിയിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്. ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടരുന്നു. സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തിട്ടുണ്ട്.