- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂര്‍ കല്യാട് ചെങ്കല്‍ ലോറി പള്ളി കോംപൗണ്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു
ഇരിക്കൂര്‍ കല്യാട് ചെങ്കല്‍ ലോറി പള്ളി കോംപൗണ്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു

X
ഇരിക്കൂര്‍ :ഇരിക്കൂര്‍ -കല്യാട് റോഡില്‍ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡില്‍ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ കുളങ്ങരപള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ക്കും ക്‌ളീനര്‍ ക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കുന്നതിനായിഫയര്‍ ഫോഴ്‌സും നാട്ടുകാരും പൊലിസും രക്ഷാപ്രവര്‍ത്തനം നടത്തി ഇന്ന് ഉച്ചയോടെയാണ് ഇരിക്കൂര്‍ ഭാഗത്തേക്ക് വരുന്ന ചെങ്കല്‍ ലോറി അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പള്ളി കോംപൗണ്ടിലേക്ക് എത്തിയത്. തലകീഴായി മറിഞ്ഞ ചെങ്കല്ലുകള്‍ പള്ളിക്ക് ഉള്ളിലേക്ക് തെറിച്ചു വീണ നിലയിലാണ്. അതീവ സാഹസമായാണ് ലോറിക്കുള്ളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ഡ്രൈവറെ പുറത്തെടുത്തത്. വളവില്‍ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായത്.
Next Story


