- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി തൂണില്‍ ലോറി ഇടിച്ചത് മാത്രമേ ഓർമ്മയുള്ളൂ; പിന്നാലെ ദീർഘനേരം നഗരം ഇരുട്ടിൽ; പൊറുതിമുട്ടി ജനം; സംഭവം പെരുമ്പാവൂരിൽ
പെരുമ്പാവൂര്‍: ലോറി ഇടിച്ച് വൈദ്യുതി തൂൺ വളഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ നഗരത്തിലെ ഔഷധി ജങ്ഷൻ ഉൾപ്പെടെ പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയോടെ ദീർഘനേരം വൈദ്യുതി വിതരണം മുടങ്ങി. ഉച്ചയ്ക്ക് 11.25ഓടെയാണ് സംഭവം. ഹരിഹരയ്യർ റോഡിലേക്ക് തിരിഞ്ഞ ട്രെയ്ലർ ലോറിയുടെ പിൻഭാഗം ഇരുമ്പ് തൂണിലിടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി കമ്പികൾ ഇളകിയെയെങ്കിലും വലിയ പൊട്ടിത്തെറി ഒഴിവായി. ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇരുകിടങ്ങളിലും വീതി കുറവായതിനാൽ റോഡ് വക്കിലാണ് വൈദ്യുതി തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ, വാഹനങ്ങൾ ഇടിച്ച് വൈദ്യുതി തകരാറുണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സ്ഥിരമായി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഇവിടുത്തെ വളവിനെക്കുറിച്ച് ധാരണയുണ്ടെങ്കിലും, അപരിചിതർക്ക് ഇത് ദുരൂഹതയാകാറുണ്ട്. കാലടി ഭാഗത്തുനിന്നുള്ള ബസുകളും വലിയ വാഹനങ്ങളും തിരിഞ്ഞുപോകുന്ന ഈ റോഡിൽ, വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് മാറിനിൽക്കാൻ സ്ഥലമില്ലാത്തത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇവിടത്തെ വീതി വർദ്ധിപ്പിച്ച് വാഹനങ്ങൾക്ക് സൗകര്യപ്രദമായി കടന്നുപോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം നീണ്ടുനിൽക്കുകയാണ്.