- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തോറ്റാലും കുഴപ്പമില്ല...നിങ്ങളോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കും..!; പരാജയ ഘട്ടത്തിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാർഥി; ഇത് എന്റെ കടമയെന്നും പ്രതികരണം
കൊല്ലം: പത്തനാപുരം ഗ്രാമപ്പഞ്ചായത്തിലെ മാങ്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട മാങ്കോട് ഷാജഹാൻ, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മാതൃകയായി. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അഞ്ച് കുടുംബങ്ങൾക്ക് സഞ്ചാരയോഗ്യമായ വഴി ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ ഈ കുടുംബങ്ങൾക്ക് വീടുകളിലെത്താൻ വഴിയൊരുക്കാമെന്ന് ഷാജഹാൻ വോട്ടഭ്യർഥന വേളയിൽ ഉറപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, ഫലം വന്നതിന് പിന്നാലെ അദ്ദേഹം തന്റെ വാക്ക് പാലിച്ചു. 50 മീറ്റർ നീളത്തിൽ പുതിയ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തതോടെ, ഒറ്റപ്പെട്ടുകിടന്ന വീടുകളിലേക്ക് സുഗമമായ യാത്ര സാധ്യമായി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുതന്നെ വഴിക്കാവശ്യമായ സ്ഥലം ഷാജഹാൻ വാങ്ങിയിട്ടിരുന്നു. "വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്ക് പാലിച്ചോ എന്നതല്ല, പറഞ്ഞ വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തത്" എന്ന് മാങ്കോട് ഷാജഹാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തെക്കാൾ ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇത്തരം നടപടി പൊതുസമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.




