- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് എടുത്തു; ശേഷം 500 രൂപ നൽകി ബാക്കി പണവുമായി യുവാവ് കടന്നു; വയോധികയായ ലോട്ടറി വില്പനക്കാരിയെ കബിളിപ്പിച്ചത് ഡമ്മി നോട്ട് നൽകി
തൃശൂര്‍: ലോട്ടറി വില്പനക്കാരിയായ വയോധികയെ ഡമ്മി നോട്ട് നൽകി യുവാവ് കബിളിപ്പിച്ചു. അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്. തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തി വരികയാണ് കാർത്യായനി. ഇവരുടെ കയ്യിൽ നിന്നും ടിക്കറ്റും പണവും കവർന്നെടുത്തു.
ബൈക്കിലെത്തിയ യുവാവ് കാർത്യായനിയിൽ നിന്നും 40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് എടുത്തു. ശേഷം 500 രൂപയുടെ ഡമ്മി നോട്ട് നൽകിയത്. ചിൽഡ്രൻസ് നോട്ട് എന്നെഴുതിയ നോട്ടുകളാണ് യുവാവ് ടിക്കറ്റിന്റെ കാശായി കാർത്യായനിക്ക് നൽകിയത്. ഷൂട്ടിങ്ങിനും കുട്ടികൾക്ക് കളിക്കാനുമായി അച്ചടിക്കുന്നതാണ് ഇത്തരം നോട്ടുകൾ. എന്നാൽ ഇത് തിരിച്ചറിയാൻ കാർത്യായനിക്കായില്ല.
പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി. പിന്നീട് വിൽപ്പനക്കുള്ള ലോട്ടറി എടുക്കാനായി യുവാവ് നൽകിയ കാശുമായി എത്തിയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക് മനസിലായത്. സംസ്ഥാനത്ത് വ്യാജ നോട്ടിക്കൽ ഉൾപ്പെടെ നൽകി ലോട്ടറി കച്ചവടക്കാരെ കബിളിപ്പിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്.