- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ച്ച: നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു: രണ്ട് പേരുടെ നില ഗുരുതരം
കണ്ണൂരില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ച്ച: നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടിയില്‍ താമസ സ്ഥലമായ വാടക ക്വാര്‍ട്ടേഴ്‌സിലെ അടുക്കളയില്‍ നിന്നും പാചക ഗ്യാസ് സിലിന്‍ഡര്‍ ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ് . പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടി പോയപ്പോള്‍ ഗ്യാസ് സിലിന്‍ഡര്‍ ലീക്കായാണ് തീ പടര്‍ന്നത്.
പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 6.30 ഓടെ സംഭവം . പൊള്ളലേറ്റ രണ്ടു പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്‌സെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പാചക വാതക സിലിന്‍ഡര്‍ മാറ്റി നിര്‍വീര്യമാക്കി. ഇന്നലെ രാത്രിയില്‍ സിലിന്‍ഡര്‍ ഓഫ് ചെയ്യാന്‍ വിട്ടുപോയതാണ് ചോര്‍ച്ചയ്ക്കു കാരണമായതെന്ന് സംശയിക്കുന്നതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു.