കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂര്‍ ഡി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ തളിപറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ ഈ കാര്യം പരിശോധിക്കും. കഴിഞ്ഞ നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടു നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വാര്‍ഡുകളും സീറ്റും പാര്‍ട്ടിക്കും മുന്നണിക്കും ലഭിച്ചു. എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വേറൊരു രീതിയിലാണ് വോട്ടു ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി പരാജയപ്പെടാന്‍ ഭരണപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ പാളിച്ചകളുണ്ടായി. ഇതേ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ഭാവി പരിപാടികളെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി ജനങ്ങളുടെ ബന്ധം കൂടുതല്‍ ദൃഡമാക്കി. ഇത്തരം കാര്യങ്ങള്‍ എത്രമാത്രം പ്രവാര്‍ത്തികമായെന്ന പരിശോധനയാണ് തളിപ്പറമ്പിലെ ജില്ലാ സമ്മേളനത്തില്‍ നടക്കുകയെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

നേരത്തെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ ഭരണവിരുദ്ധമായ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാ ന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമായാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്‍ തന്റെ തുള്‍പ്പെടെയുള്ള തോല്‍വിയില്‍ ജയരാജന്റെ സ്വയം വിമര്‍ശനം. നേരത്തെ നടന്ന ഏരിയാ സമ്മേ നങ്ങളില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ എം വി ജയരാജന്‍ പാര്‍ലമെന്റിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഭരണപരമായ വീഴ്ച്ചയാണ് തന്റെ തുള്‍പ്പെടെയുളള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് എം.വി ജയരാജന്‍.