തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ നിന്ന് 'മക്കൗ' ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി. ഇന്നലെ രാവിലെ കൂട് പരിശോധിച്ചപ്പോൾ ആണ് തത്തയെ കൂട്ടില്‍ നിന്ന് കാണാതായത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഉയരത്തില്‍ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ പറയുന്നത്. കൂട്ടില്‍ ആകെ മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നത്. അതിൽ ഒന്നാണ് പറന്നുപോയത്. തത്തയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പ്രതീക്ഷ വിടാതെ തുടരുകയാണ്.