തിരുവല്ല: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയില്‍ കെ.ഇ.വര്‍ഗീസിന്റെയും (ഷാജി) ജാക്വിലിന്റെയും മകന്‍ ജോയല്‍ വര്‍ഗീസാണ് (30) മരിച്ചത്. കാനഡ ഒന്‍ടേറിയോയിലെ ലിസ്റ്റോവലില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ജോയല്‍ അപകടത്തില്‍പ്പെട്ടത്.

ജോയല്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മരിച്ചു. 8 മാസം മുന്‍പാണ് പഠനത്തിനായി കാനഡയിലെത്തിയത്. പഠനത്തോടൊപ്പം ജോലിയും ചെയ്തു വരികയായിരുന്നു. ജോയലിന്റെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ്. ഭാര്യ: ഗ്രേസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.