- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘകാലമായി പ്രവാസ ജീവിതം; ഒടുവിൽ താമസ സ്ഥലത്ത് അന്ത്യം; റിയാദിൽ മരിച്ചത് ചിലക്കൂർ സ്വദേശി ഷബീർ; വേദനയോടെ കുടുംബം
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം വർക്കല സ്വദേശി ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) ആണ് ഞായറാഴ്ച പുലർച്ചെ റിയാദിലെ വസതിയിൽ മരണപ്പെട്ടത്.
വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്ന ഷബീർ, പ്രാദേശിക മലയാളി സമൂഹത്തിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്നു. റബുഅയിലെ താമസസ്ഥലത്താണ് അന്ത്യം സംഭവിച്ചത്. എ.കെ. തുഫൈൽ, അസീമ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: എൻ. അൻസി. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്.
മൃതദേഹത്തിൻ്റെ നടപടിക്രമങ്ങൾ ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Next Story




