കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ മുളകുഴ സ്വദേശി സ്‌നേഹ സൂസന്‍ ബിനു (43) ആണ് മരിച്ചത്. ഫര്‍വാനിയ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം. കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലാബ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു സൂസന്‍.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഒഐസിസി കെയര്‍ ടീംന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ്: ബിനു തോമസ്, മകള്‍: ഫെയ്ത് ബിനു.