ആലപ്പുഴ: ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു കടലില്‍ വീണു മാവേലിക്കര സ്വദേശിയായ പൈലറ്റ് മരിച്ചു. സീനിയര്‍ ഡപ്യൂട്ടി കമന്‍ഡാന്റ് കണ്ടിയൂര്‍ പറക്കടവ് നന്ദനത്തില്‍ വിപിന്‍ ബാബുവാണു (39) മരിച്ചത്. സഹ പൈലറ്റും മരിച്ചതായി വിവരമുണ്ട്. പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതാണു കോപ്റ്റര്‍.