ഇടുക്കി: നടന്‍ മമ്മൂട്ടി നേത്രത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങള്‍ക്കുള്ള വീല്‍ചെയര്‍ വിതരണതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങള്‍ക്കുള്ള വിതരണം കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

പാലാ രൂപത മുന്‍സഹായ മെത്ത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പിതാവ് ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയര്‍ വിതരണം നിര്‍വഹിച്ചു. വിതരണത്തോട് അനുബന്ധിച്ച് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കേരത്തില്‍ നടത്തുന്ന അതുരസേവനപ്രവര്‍ത്തനങ്ങള്‍ എല്ലാ അവശ്യമേഖലയിലുള്ളവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ് എന്നുള്ളത് എനിക്ക് നേരിട്ട് അറിവുള്ളതാണ്.

ഇതിന് മുമ്പ് പലപ്രാവശ്യം കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുകാരനാകുവാന്‍ എനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതുന്നു എന്നും പിതാവ് പ്രത്യേകം അനുസ്മരിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൂടുതല്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകള്‍ക്ക് പ്രയോജനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നും പിതാവ് കൂട്ടിചേര്‍ത്തു.

ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ സേവേറിയോസ് യോഗാരംഭത്തില്‍ ഭദ്രദീപം തെളിച്ച് അധ്യക്ഷ പ്രസംഗം നടത്തി. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ കെയര്‍ ആന്‍ഡ് ഷെയറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആമുഖപ്രസംഘം നടത്തി. ഇടുക്കി ജില്ലാ ഓര്‍ഫനേജ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ റോസക്കുട്ടി എബ്രഹാം, ജില്ലാ സെക്രട്ടറി റെവറന്‍ ബ്രദര്‍ ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങള്‍കുള്ള വീല്‍ചെയറുകള്‍ സ്ഥാപനത്തിന്റെ മേധാവികള്‍ പിതാവില്‍ നിന്ന് ഏറ്റുവാങ്ങി.