- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറയ്ക്ക് പോകാന്‍ അറബിയുടെ പക്കല്‍ നിന്ന് പണം വാങ്ങി നല്‍കാം; അസൈനാര്‍ വീട്ടമ്മയ്ക്ക് വാഗ്ദാനം നല്‍കിയത് ഇങ്ങനെ; സ്വര്‍ണം വാങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
ഉംറയ്ക്ക് പോകാന്‍ അറബിയുടെ പക്കല്‍ നിന്ന് പണം വാങ്ങി നല്‍കാം
മലപ്പുറം: ഉംറയ്ക്ക് പോകാന്‍ അറബിയുടെ പക്കല്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നയാള്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചിരിയിലാണ് സംഭവം. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാര്‍ (66)ആണ് പിടിയിലായത്. പുത്തൂര്‍പ്പള്ളി സ്വദേശിനിയായ സ്ത്രീയെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്.
ഉംറയ്ക്ക് പോകാന്‍ അറബി സഹായിക്കുമെന്നും എന്നാല്‍ ആഭരണങ്ങള്‍ കണ്ടാല്‍ അറബി പണം നല്‍കില്ലെന്നും പറഞ്ഞ് അസൈനാര്‍ വീട്ടമ്മയുടെ സ്വര്‍ണം ഊരി വാങ്ങുകയായിരുന്നു. മൂന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാണ് സ്ത്രീയുടെ പക്കല്‍ നിന്നും ഇയാള്‍ തട്ടിയെടുത്തത്. സ്വര്‍ണം തട്ടിയശേഷം ഇയാള്‍ കടന്നുകളഞ്ഞു.
സംഭവത്തില്‍ വീട്ടമ്മ മഞ്ചേരി പൊലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതി നിരവധി തട്ടിപ്പ് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.