- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടറില്‍ നിരോധിത ലഹരിമരുന്നായ മെത്താഫെറ്റമിന്‍ കടത്തിയ യുവാവ് പിടിയില്‍; 20.311 ഗ്രാം മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു
കോഴിക്കോട്: താമരശ്ശേരി എളേറ്റില്‍ വട്ടോളിയില്‍ സ്‌കൂട്ടറില്‍ നിരോധിത ലഹരിമരുന്നായ മെത്താഫെറ്റമിന്‍ കടത്തിയ യുവാവിനെ എക്സൈസ് വിഭാഗം പിടികൂടി. പാറച്ചാലിലുകാരനായ മുഹമ്മദ് ഷാഫി (36) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 20.311 ഗ്രാം മെത്താഫെറ്റമിന്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയും പിടിയിലാക്കലും നടത്തിയത്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഗിരീഷ്, ഷഫീഖ് അലി, മനോജ് പി.ജെ, ഡബ്ല്യുസിഒ ലത മോള്‍, ഡ്രൈവര്‍ പ്രജീഷ് ഒ.ടി എന്നിവരും പങ്കെടുത്തു.
ഇയാളുടെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ് എക്സൈസ് സംഘം. മെത്താഫെറ്റമിന്‍ എവിടെ നിന്നാണ് ലഭിച്ചത്, ആര് കൈമാറിയതെന്നതടക്കം വ്യക്തമായി കണ്ടെത്താനാണ് അന്വേഷണത്തിന്റെ ലക്ഷ്യം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷം നിയമ നടപടികള്‍ ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.