കൊല്ലം: കണ്ണനല്ലൂര്‍ മേഖലയില്‍ വായ്പാ പിഴവിന്റെ പേരില്‍ ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. കൊട്ടിയം പോലീസ് പ്രതി സന്ദീപ് ലാലിനെ അറസ്റ്റു ചെയ്തു.

വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അന്വേഷണവുമായി എത്തിയതാണ് ബാങ്ക് ജീവനക്കാര്‍. സന്ദീപിന്റെ വീട്ടിലാണ് ഇയാളെ അന്വേഷിച്ച് ബാങ്ക് ഉദ്യേഗസ്ഥര്‍ എത്തിയത്. ഇത് അയല്‍വാസികള്‍ അറിഞ്ഞതോടെ ഇയാള്‍ക്ക് വലിയ നാണക്കേട് ആയി. തുടര്‍ന്ന് ജീവനക്കാരും ഇയാള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. എന്നാല്‍ തിരികെ മടങ്ങാന്‍ തുടങ്ങിയ ബാങ്ക് ജീവനക്കാര്‍ ഓട്ടോയില്‍ കയറിയതോടെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ ജീവനക്കാരിയെ ഉടന്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നു. കൂടുതല്‍ അന്വേഷണം തുടരുന്നതിനും മറ്റ് ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും കൊട്ടിയം പോലീസ് നടപടികളെടുത്തിട്ടുണ്ട്.