- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാനില്ലെന്ന് സുഹൃത്ത്; ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷച്ച് പോലിസ്
കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാനില്ലെന്ന് സുഹൃത്ത്; ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷച്ച് പോലിസ്
കോഴിക്കോട്: ലോഡ്ജ് മുറിയില്‍ ആത്മഹത്യചെയ്യാനായി കയറൊരുക്കി കാത്തിരുന്ന യുവാവിനെ തലനാരിഴയ്ക്ക് രക്ഷിച്ച് പോലീസ്. കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല എന്ന സുഹൃത്തിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് നടക്കാവ് പോലീസ് ഇയാളെ കണ്ടെത്തിയത്. നഗരത്തില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന യുവാവിനെ കാണാനില്ലെന്നറിയിച്ച് ഞായറാഴ്ച പുലര്‍ച്ചെ 5.40-നാണ് സുഹൃത്ത് പോലീസ് സ്റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ച പോലിസ് ഉടനടി അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുതിരവട്ടത്തെ ലോഡ്ജില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. റിസപ്ഷനില്‍ ഉണ്ടായിരുന്നയാളെ ഫോട്ടോകാണിച്ച് കാണാതായ യുവാവ് ഹോട്ടലിലുണ്ടെന്ന് ഉറപ്പുവരുത്തി. മുറി തള്ളിത്തുറന്ന് പോലീസ് പരിശോധിച്ചപ്പോള്‍ ആത്മഹത്യചെയ്യാനായി കുരുക്കിട്ട നിലയിലായിരുന്നു യുവാവ്.
രാവിലെ 10.45-ഓടെ സ്റ്റേഷനിലെത്തിച്ച ഇയാളെ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ലീല, എസ്.സി.പി.ഒ. മാരായ അനീഷ് ബാബു, അബ്ദുല്‍ സമദ്, ഷജല്‍ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കാണനില്ല, അന്വേഷണം, പോലിസ്, യുവാവ്, ആത്മഹത്യ,police