- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത; പറമ്പ് വൃത്തിയാക്കാൻ തീയിട്ട മധ്യവയസ്കൻ വെന്തുമരിച്ചു; അതിവേഗത്തിൽ തീ ആളിപ്പടർന്ന് ജീവനെടുത്തു; നടുക്കം മാറാതെ പ്രദേശം
കൊല്ലം: മുഖത്തല നടുവിലേക്കരയിൽ പറമ്പ് വൃത്തിയാക്കാൻ തീയിടുന്നതിനിടെ തീ അണയ്ക്കാൻ ശ്രമിച്ച 55 വയസ്സുകാരൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്. വാടകയ്ക്ക് നൽകിയിട്ടുള്ള വീടിനോട് ചേർന്നുള്ള കാടുപിടിച്ചുകിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ദയാനിധി പറമ്പിൽ തീയിട്ടെങ്കിലും, പ്രതീക്ഷിച്ചതിലും വേഗത്തിൽ തീ ആളിപ്പടരുകയായിരുന്നു. തീ ആളിക്കത്തിയതോടെ ഇദ്ദേഹം സമീപവാസികളെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ദയാനിധി തീയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റാണ് മരണം സംഭവിച്ചത്.
ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പറമ്പ് പൂർണ്ണമായി കത്തിത്തീർന്നിരുന്നു. പ്രദേശവാസികളാണ് തീപ്പൊള്ളലേറ്റ് അനക്കമില്ലാതെ കിടന്ന ദയാനിധിയെ ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഈ പുരയിടം വൃത്തിയാക്കുന്നതിനായി ദയാനിധി ഇടയ്ക്ക് ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു




