- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; സംസ്‌കാരം ബുധനാഴ്ച രാവിലെ കുരിയച്ചിറ ശ്മശാനത്തില്‍
യുവാവിനെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ആമ്പല്ലൂര്‍: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അളഗപ്പ നഗര്‍ എന്‍ടിസി മില്ലിന്റെ വളപ്പിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നാണ് യുവാവ് ജീവനെടുക്കിയത്. വരാക്കര വാളിപ്പാടം ഏറണാടന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ ആദിത്യന്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
വരന്തരപ്പിള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യന്‍ ജോലിക്കഴിഞ്ഞ് വൈകിട്ട് എത്താതിരുന്നതോടെ സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ആദിത്യന്റെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിന്റെ താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ കുരിയച്ചിറ ശ്മശാനത്തില്‍. അമ്മ: ജയകുമാരി. സഹോദരി: ആവണി.
Next Story