- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ രോഗിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കാർ നിർത്തി ചാടിയതെന്ന് സംശയം
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ.പി രാജേഷിന്റെ (34) മൃതദേഹമാണ് കൊയ്യം ചെക്കിക്കടവ് പാലത്തിനു സമീപം കണ്ടെത്തിയത്. രാവിലെ 11 മണിയോടെ പുഴയിൽ മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. കാൻസർ രോഗിയായിരുന്നു രാജേഷ്.
രാവിലെ മലപ്പട്ടം മുനമ്പുകടവ് പാലത്തിനു മുകളിൽ കാർ നിർത്തി ഇയാൾ പുഴയിലേക്ക് ചാടിയെന്ന് സംശയിച്ചിരുന്നു. മൊബൈൽ ഫോണും ചെരിപ്പും സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ഇതോടെ പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. ഇതിനിടെയാണ് മീൻ പിടിക്കാനെത്തിയവർ മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇവരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story