ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി ബസിന് അടിയിലേക്ക് തെറിച്ചു വീണു; ചേര്‍ത്തലയില്‍ ബസ് ദേഹത്ത് കൂടി കയറി ഇറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചേര്‍ത്തലയില്‍ ബസ് ദേഹത്ത് കൂടി കയറി ഇറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: ചേര്‍ത്തലയില്‍ സ്വകാര്യ ബസിന് അടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് തക്കേചൊവ്വേലിക്കകത്ത് ലൗജി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45ന് ചേര്‍ത്തല - അരൂക്കുറ്റി റോഡിലായിരുന്നു അപകടം. റോഡിലെ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീണെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ചക്രങ്ങള്‍ ലൗജിയുടെ ദേഹത്തു കൂടി കയറിയിറങ്ങി.
സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ രക്തക്കറകള്‍ നീക്കിയത്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവറാണ് ലൗജി. പള്ളിപ്പുറം മലബാര്‍ സിമെന്റ്സിലെ ലോഡിങ്ങ് തൊഴിലാളിയുമാണ്. ഭാര്യ: ഷിനിമോള്‍. മക്കള്‍: ഗൗരി, പരേതനായ അച്ചു.
Next Story