- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നലുകൾ ആക്രമിച്ചു; രക്ഷപ്പെടാൻ സാധിച്ചില്ല; ശരീരം മുഴുവൻ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്
തൃശൂർ: കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചതായി വിവരങ്ങൾ. കുന്നംകുളം കേച്ചേരി വേലൂരിലാണ് ദാരുണ സംഭവം നടന്നത്. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. പറമ്പ് വൃത്തിയാക്കാനായി ഇറങ്ങിയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഏറെ നേരം പരിശ്രമിച്ചാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
ഒടുവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണത്തിന് കീഴടങ്ങിയത്.
Next Story