തൃശൂർ: പ്രമുഖ വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷ് (47) ജീവനൊടുക്കി. പുലർച്ചെ നാലോടെയാണ് വീടിന്റെ മുകളിലെ ട്രസ്സ് മേഞ്ഞ ഭാഗത്ത് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്ക് വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനായിരുന്നു സുരേഷ്.

തൃശൂർ പൂരം, ശബരിമല തുടങ്ങിയ ഇടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം നൽകിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഷീനയാണ് ഭാര്യ. പ്രശസ്ത വെടിക്കെട്ട് കലാകാരന്മാരായ സുന്ദരൻ, ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.