കോവളം: തിരുവനന്തപുരം വെങ്ങാനൂരിൽ കനാലിലേക്ക് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെങ്ങാനൂർ നെല്ലിവിള മാവുവിള വീട്ടിൽ എസ്. രാജൻ (60) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചത്.

കഴിഞ്ഞ നവംബർ 27-ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. വെങ്ങാനൂർ മുള്ളുവിളയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ നിർമ്മിച്ച കനാലിലേക്കാണ് രാജൻ അബദ്ധത്തിൽ വീണത്. വീഴ്ചയിൽ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.