ആലപ്പഴ: കുമരകം - മുഹമ്മ ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടിയതായി വിവരങ്ങൾ. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.

കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർ ഭാഗത്ത് ബോട്ട് എത്തിയപ്പോഴാണ് സംഭവം നടന്നത്. കായലിൽ ചാടിയ യാത്രക്കാരനായി തെരച്ചിൽ തുടങ്ങി. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.