- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് 99 ലക്ഷം തട്ടി; മൂന്നു പേര് അറസ്റ്റില്‍
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് 99 ലക്ഷം തട്ടി; മൂന്നു പേര് അറസ്റ്റില്‍
കോട്ടയം: വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയശേഷം, ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍തുക ലാഭംകൊയ്യാമെന്ന് വിശ്വസിപ്പിച്ച് 99 ലക്ഷം തട്ടിയെടുത്ത മൂന്നുപേര്‍ അറസ്റ്റില്‍. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റെ വീട്ടില്‍ അന്‍സാര്‍ അബ്ദുള്ളക്കുട്ടി (34), ചാണറോഡ് ബാബ മുസലിയാരകത്ത് വീട്ടില്‍ ബി.എം.ബഷീര്‍ (34), വീട്ടിനകത്ത് ഹഫ്‌സല്‍ റഹ്‌മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്.
അലന്‍ കിറ്റ് സെക്യൂരിറ്റി വി.ഐ.പി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഷെയര്‍ ട്രേഡിങ് എന്ന ലിങ്കുവഴി ഇദ്ദേഹത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കി. ഇതിലൂടെ ട്രേഡ് നടത്തിയാല്‍ 300 ശതമാനം ലാഭവീതം കിട്ടുമെന്ന് പറഞ്ഞു. തവണകളായാണ് 99 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരികെ കിട്ടാതിരുന്നതോടെ ഇദ്ദേഹം ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി ഇന്‍സ്‌പെക്ടര്‍ ബി.വിനോദ് കുമാര്‍, എസ്.ഐ.മാരായ ജെ.സന്ദീപ്, അനില്‍കുമാര്‍, സി.പി.ഒ.മാരായ അതുല്‍ കെ.മുരളി, നിയാസ്, ഫ്രാന്‍സിസ്, ആര്‍.രാജീവ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ്.