- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി വിപണിയുടെ പേരില്‍ തട്ടിപ്പ്; ഓണ്‍ലൈനായി പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ആറ് ലക്ഷം രൂപ
ഓഹരി വിപണിയുടെ പേരില്‍ തട്ടിപ്പ്; ഓണ്‍ലൈനായി പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ആറ് ലക്ഷം രൂപ
നീലേശ്വരം: ഓഹരിവിപണിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പണം നിക്ഷേപിച്ച യുവാവിന് 6,27,800 രൂപ നഷ്ടമായി. യുവാവിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. പേരോല്‍ പള്ളിക്കര നീരൊഴുക്കില്‍ സ്വദേശിയാണ് പരാതിക്കാരന്‍. 2024 ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 19 വരെയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം.
സ്റ്റോക്ക് മാര്‍ക്കറ്റ് പഠിപ്പിക്കുന്ന അപ് സര്‍ഗ് ക്ലബ് കമ്പനിയാണെന്നും ധന്‍ എന്ന സ്റ്റോക്ക് മാര്‍ക്കറ്റിങ് ആപ്പിലൂടെ മാര്‍ക്കറ്റിങ് നടത്തിയാല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ അയച്ചുകൊടുത്ത ലിങ്കിലെ അക്കൗണ്ടിലേക്ക് 6,27,800 രൂപ അയച്ചുകൊടുത്തുവെന്നും, പിന്നീട് മുതലോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
Next Story