- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിൽ മുഴുവൻ ചെളിയും പായലും; കണ്ണും പൂട്ടി കിണർ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി
കാരശ്ശേരി: കിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് മുരിങ്ങം പറ്റ തടായിലെ പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മുരിങ്ങം പറ്റ തടയി സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങി പോയത്.
കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക് കിണറ്റിൽ നിന്നും കയറാൻ പറ്റാതെ വന്നതോടെ നാട്ടുകാർ മുക്കം അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും അഗ്നിരക്ഷാസേന എത്തി റെസ്ക്യുനെറ്റ് ഉപയോഗിച്ച് ഇദ്ദേഹത്തെ പുറത്തെടുക്കുകയുമായിരുന്നു.
Next Story