ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തനിടെ കയറിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ആലപ്പുഴ ബീച്ചിന് സമീപം 18 കാരിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവരങ്ങള്‍ പ്രകാരം, ജോസിന് യുവതിയുടെ വീട്ടുകാരുമായി നേരത്തെ തന്നെ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ രാത്രി 10.30ഓടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അസഭ്യം വിളിച്ചു. യുവതി പ്രതിഷേധിച്ചതോടെ ജോസ് പെട്രോള്‍ നിറച്ച കുപ്പിയുമായി തിരികെ എത്തി.

പെട്രോള്‍ യുവതിയുടെ ശരീരത്തിലൊഴിച്ച ശേഷം സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയിന്മേല്‍ ആലപ്പുഴ സൗത്ത് പൊലീസ് ഉടന്‍ തന്നെ ജോസിനെ പിടികൂടി.