തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഫയര്‍ഫോഴ്‌സ് മേധാവി കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ സ്ഥാന കയറ്റം ലഭിക്കും. ഈ മാസം 30 നാണ് പത്മകുമാര്‍ വിരമിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.

ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസില്‍ ഡയറക്ടര്‍ ജനറലിന്റെ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടാണ് മനോജ് എബ്രഹാമിന്റെ നിയമനം. ഈ തസ്തിക വിജിലന്‍സ് ഡയറക്ടറുടെ തസ്തികയ്്ക്ക് തുല്യമാണ്.

1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം്. മെയ് ഒന്നാം തീയതി അദ്ദേഹം ചുമതലയേല്‍ക്കും. മുന്‍പ് തിരുവനന്തപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബര്‍ ഡോമിലെ നോഡല്‍ ഓഫീസര്‍, ട്രാഫിക് റോഡ് സുരക്ഷ ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.