- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പ്രദേശത്ത് ലഹരി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

X
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും എംഡിഎംഎയുമായി യുവാവിനെ പിടികൂടി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി ടി പി ലനീഫിനെ (38) ആണ് പൊലീസ് പിടികൂടിയത്. വെളളി പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ലനീഫിനെ പരിശോധിച്ചപ്പോള്‍ 2.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സി പി ജിജേഷ്, കെ വി ജിതിന്‍, സി വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എം കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് ലഹരി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story


