- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിൽ പരിശോധന; കൊണ്ടോട്ടിയിൽ വീട്ടിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും; യുവാവ് അറസ്റ്റിൽ
മലപ്പുറം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊണ്ടോട്ടിയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. ചുങ്കം സ്വദേശി ഓടക്കൽ അഫ്സലിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവത്തിൽ അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 35 ഗ്രാം എംഡിഎംഎയും 3.86 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. ഇതിനോടൊപ്പം, 32,000 രൂപയോളം പണവും ഇലക്ട്രിക് ത്രാസുകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്.
അറസ്റ്റിലായ അഫ്സൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിച്ചുവരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
Next Story