- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കിലോ എം.ഡി.എം.എ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
അങ്കമാലി: രണ്ട് കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയില്‍.'ട്രിച്ചി സുബ്രഹ്മണ്യനഗര്‍,9 - സെക്കന്റ് സ്ട്രീറ്റ് രുമേഷ് (31) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 2021 ആഗസ്തിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ കണ്ടെത്തിയത്. .തൃശൂരില്‍ നിന്ന് വരികയായിരുന്ന പിക്കപ്പ് വാഹനത്തിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. രുമേഷിന്റെ നേതൃത്വത്തിലാണ് ചെന്നെയില്‍ നിന്ന് ' മയക്കുമരുന്ന് കൊണ്ടുവന്നത്. രണ്ട് കോടിയിലേറെ രൂപ വിലവരുന്നതായിരുന്നു'രാസലഹരി. സംഭവത്തിന് ശേഷം ഇയാള്‍ […]
അങ്കമാലി: രണ്ട് കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയില്‍.'ട്രിച്ചി സുബ്രഹ്മണ്യനഗര്‍,9 - സെക്കന്റ് സ്ട്രീറ്റ് രുമേഷ് (31) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 2021 ആഗസ്തിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ കണ്ടെത്തിയത്. .തൃശൂരില്‍ നിന്ന് വരികയായിരുന്ന പിക്കപ്പ് വാഹനത്തിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
രുമേഷിന്റെ നേതൃത്വത്തിലാണ് ചെന്നെയില്‍ നിന്ന് ' മയക്കുമരുന്ന് കൊണ്ടുവന്നത്. രണ്ട് കോടിയിലേറെ രൂപ വിലവരുന്നതായിരുന്നു'രാസലഹരി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു. ശാസ്തീയ അന്വേഷണത്തിനൊടുവില്‍ തിരുച്ചിറപ്പിള്ളിയില്‍ നിന്ന് സാഹസീകമായാണ് ഇയാളെ പിടികൂടിയത്. നേരത്തെ 4 പേരെ പിടികൂടിയിരുന്നു.
ജില്ലാ 'പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി ടി.ആര്.രാജേഷ്, ഇന്‍സ്പെക്ടര്‍ ആര്.വി അനില്‍കുമാര്‍, എസ്.ഐമാരായ കെ.പ്രദീപ് കുമാര്‍, കെ.സതീഷ് കുമാര്‍, മാര്ട്ടിന് ജോണ്‍, സീനിയര്‍ സി പി ഒ മാരായ എം.ആര് മിഥുന്, എം.എസ് അജിത്കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.