- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ണാടകയില്‍ നിന്നും ആംബുലന്‍സില്‍ എം.ഡി.എം.എ കടത്തി; വില്‍പ്പനക്കായി എത്തിച്ചത് ആബുലന്‍സ് ഡ്രൈവര്‍; അറസ്റ്റു ചെയ്ത് പോലീസ്
കര്‍ണാടകയില്‍ നിന്നും ആംബുലന്‍സില്‍ എം.ഡി.എം.എ കടത്തി
കണ്ണൂര്‍: തളിപ്പറമ്പില്‍ എം.ഡി.എം.എ ഇടപാടുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം കണ്ടി വാതുക്കല്‍ താമസിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ കായക്കൂല്‍ പുതിയ പുരയില്‍ വീട്ടില്‍ കെ.പി.മുസ്തഫ(37)പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.കെ.രാജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രോഗികളുമായി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോള്‍ അവിടെനിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ ശേഖരിച്ച് രോഗികളുമായി അവിടെ നിന്നും തിരിച്ചു വരുമ്പോള്‍ നാട്ടിലെത്തിക്കുകയാണ് പതിവെന്നും, നാട്ടില്‍ എത്തിയതിനു ശേഷം എം,ഡി.എം.എ ചെറുപൊതികളിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ട് കയ്യില്‍ കൊടുക്കാതെ ഭദ്രമാക്കി ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ആയതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുത്തു മയക്കുമരുന്ന് വെച്ച ലൊക്കേഷന്‍ അറിയിക്കുകയാണ് രീതിയെന്നും രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു.
കര്‍ണാടകയില്‍ നിന്നും മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ഇയാള്‍. രോഗികളുമായി വരുന്ന ആംബുലന്‍സ് എക്സൈസ്, പോലീസ് പരിശോധന ഇല്ലാതെ കടന്നുപോകാം എന്ന ധാരണയിലാണ് ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരന്‍, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്സൈസ് ഓഫീസമാരായ ടി.വി.വിജിത്ത്, കലേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.